ശിവമഹിമ്നഃ സ്തോത്രം സ്പന്ദവാർത്തികം മലയാളം

പരിചയം
ഗന്ധര്‍വ്വരാജനായ പുഷ്പദന്തനാൽ വിരചിതമായ ശിവമഹിമ്നഃ സ്തോത്രത്തിന് സ്മാര്‍ത്തസമുദായത്തിൽ വളരെയധികം ആദരവാണുള്ളത്. രുദ്രാഭിഷേകത്തിലെ രുദ്രപഞ്ചമാദ്ധ്യായ സന്ദർഭത്തിലും, സ്വതന്ത്രരൂപത്തിലും അവർ ഈ സ്തോത്ര പാഠം ചെയ്തുവരുന്നുണ്ട്. അതായത് ഇതിനെ വേദതുല്യമായിട്ടുതന്നെ മാനിക്കുന്നു വെന്ന്. ”ഭാരതം പഞ്ചമോ വേദഃ” എന്നു പ്രസിദ്ധിയുള്ളതുപോലെ മഹിമ്നഃസ്തോത്രം ”ദ്വിതീയരുദ്ര” രൂപത്തിൽ പ്രസിദ്ധമാണ്. ഇതിനൊരു കാരണം ഇതിന്റെ വിഷയ ഗാംഭീര്യമാണ്. രുദ്രാദ്ധ്യായത്തെ രുദ്രോപനിഷത്തെന്നും വിളിക്കാറുണ്ട്. അതില്‍ സര്‍വ്വാത്മരൂപത്തിലുള്ള ശിവ വര്‍ണ്ണനയാണ്. ”രുദ്രോപനിഷദപ്യേവം സ്തൗതി സര്‍വ്വാത്മകം ശിവം” ”നമസ്തേ രുദ്ര” ഇത്യാദിയിൽ നമസ്ക്കാരവചനമുള്ളതിനാല്‍ അവ സ്തുതിയുടെ രൂപത്തിലാണ്. ഭക്തിപൂര്‍ണ്ണമാണ്. അതോടൊപ്പം തന്നെ അദ്വൈതശിവവര്‍ണ്ണനാത്മകവുമാണ്. അതുപോലെ തന്നെ മഹിമ്നഃസ്തോത്രവും ”പ്രണിഹിതനമസ്യോഽസ്മി” ”നമോനേദിഷ്ഠായ” ഇത്യാദിയുടെ ഉക്താർത്ഥത്തെ സംബന്ധിച്ച് നമസ്ക്കാരസഹിതമാണ്. ഭക്തിപൂര്‍ണ്ണവും പരമതത്ത്വവര്‍ണ്ണനാത്മക വുമാണ്. ദ്വിതീയ രുദ്രരൂപത്തിലുള്ള പ്രസിദ്ധിയ്ക്ക് വിഷയഗാംഭീര്യം എത്ര സഹായക മായോ അതുതന്നെ കര്‍ത്തൃഗൗരവത്തിലും കാണാവുന്നതാണ്.

ആധുനികരുടെ ഗവേഷണങ്ങളും മഹിമ്നഃസ്തോത്രത്തിന്റെ പ്രാചീനതയ്ക്ക് തെളിവായിട്ട് പറയുന്നത് പന്ത്രണ്ടാംനൂറ്റാണ്ടിലെ ശിലാലിഖിതം തന്നെയാണ്. അതായത് അപ്പോഴേയ്ക്കും ഈ സ്തോത്രം അത്രയ്ക്കും ലോകപ്രിയവും ശ്രദ്ധേയവുമായി ത്തീർന്നിരുന്നു; അതിനെ എന്നന്നേയ്ക്കുമായി നിലനിർത്തുന്നതിനു വേണ്ടിയാണ് അവർ ശിലയിൽ രേഖപ്പെടുത്തിവച്ചത്. അതുകൊണ്ട് മറിച്ചുള്ള ശക്തമായ അന്യപ്രമാണങ്ങൾ ഇല്ലാത്തതിനാൽ ഇത് വാർത്തികകാരൻ കാത്യായനഋഷിയുടെ രചനയാണെന്നു മാനിക്കുന്നത് അനുചിതമെന്ന് കരുതാനാകില്ല.

വിഷയം
വിഷയദൃഷ്ടിയിൽ മഹിമ്നഃസ്തോത്രം അത്യന്തം ഗംഭീരമാണ്. ആദ്യത്തെ ഒന്‍പതു ശ്ലോകങ്ങളിൽ നിരാകാര, സാകാര ശാശ്വത-അര്‍വാചീന സ്വരൂപങ്ങളുടെ വിശദമായ വര്‍ണ്ണനയാണുള്ളത്. അതുകഴിഞ്ഞാൽ ഭക്തി പ്രവർദ്ധനാർത്ഥം വന്നിരിക്കുന്ന പതിനഞ്ചുശ്ലോകങ്ങളിൽ (”തവൈശ്വര്യം യത്നാത്” മുതല്‍ ”ശ്മശാനേഷ്വാക്രീഡാ”വരെ) സരളമായ പൗരാണികകഥകളിലൂടെ അര്‍വ്വാചീന പദത്തെ വര്‍ണ്ണിച്ചിരിക്കുന്നു, അവ സാധനാഭക്തിയിലൂടെ പരമാർത്ഥത്തിലേക്ക് നയിക്കുന്നതിൽ ഏറ്റവും ഉപയോഗമുള്ളവയാണ്. അവസാനത്തെ ആറുശ്ലോക ങ്ങളില്‍ സാധനാഭക്തിഗമ്യമായ പരമപദത്തിന്റെ സാധനകളോടുകൂടിയ വര്‍ണ്ണന യാണ്. ഇപ്രകാരം ഇവിടെ ഭഗവത് മഹിമാ വര്‍ണ്ണനാരൂപത്തിലുള്ള സ്തുതിയാൽ ഭക്തിയുടേയും തത്ത്വജ്ഞാനത്തിന്റെയും ത്രിവേണീ സംഗമമാണ് പ്രാപ്തമാകുന്നത്. ഒരു പ്രകാരത്തിൽ ആദ്യത്തെ ഒന്‍പതുശ്ലോകങ്ങളും അവസാനത്തെ ആറു ശ്ലോകങ്ങളും ചേര്‍ന്ന പതിനഞ്ചുശ്ലോകങ്ങള്‍ തത്ത്വപ്രതിപാദന പ്രധാനങ്ങളാകുന്നു കൂടാതെ മദ്ധ്യഭാഗത്തെ പതിനഞ്ചുശ്ലോകങ്ങള്‍ കഥാകഥനത്തിലൂടെ ഭാവ ഉദ്ഭാവനാ പ്രധാനങ്ങളാണ്. ഇങ്ങനെയൊരു വിലക്ഷണമായ വിഭാജനം ഇവിടെ കാണുന്നുണ്ട്. മുപ്പത്തിയൊന്നാം ശ്ലോകത്തിൽ വാക്യപുഷ്പോപഹാര സമര്‍പ്പണവും, മുപ്പത്തിരണ്ടാമത്തെ ശ്ലോകത്തിൽ തന്റെ നിരഭിമാന പ്രദര്‍ശനത്തിലൂടെ ആദ്യശ്ലോകത്തിന്റെ അര്‍ത്ഥസ്പഷ്ടീകരണവും ഉപസംഹാരവും തന്നെയാണ് ചെയ്തിരിക്കുന്നത്.

Patanjala YogaSutra Pravachanam Malayalam

By

ദ്വാദശദര്‍ശന കാനന പഞ്ചാനന
സ്വാമി മഹാമണ്‌ഡലേശ്വര്‍
അനന്തശ്രീ കാശികാനന്ദ ഗിരിജി മഹരാജ്‌

ഒന്നാം പതിപ്പ്‌ : November 2014
VPP വില : 260/-
വിവര്‍ത്തനം : പ്രവീണ്‍ ശ്രീധര പ്രഭൂ

മലയാളം വിവര്‍ത്തനം.

Sree Jayamangala Prakashan
8/332, Cherlai Bazar
Kochi – 682 002

Mob 9447027307
Phone 0484-2226524

Extracts From Nama Sivaya Pravachanam

Page 26….
ഭഗവാന്റെ അകത്തെക്കുള്ള പ്രവേശന വാഹനം എന്ന നിലയിലാണ്‌ ആചാര്യന്മാര്‍ ശബ്‌ദത്തെ കാണുന്നത്‌. ശബ്‌ദം അതിന്റെ തന്നെ അര്‍ത്ഥത്തെയും വഹിച്ചാണു പോകുന്നത്‌. ശബ്‌ദവും അര്‍ത്ഥവും ഒന്നായി ശബ്‌ദാരൂഢനെന്ന അര്‍ത്ഥത്തിലായാലും ശബ്‌ദത്തോടൊപ്പം പരമാത്മാവ്‌ അകത്തു സ്വയം പ്രകാശിതമാകാന്‍ തുടങ്ങും. വാഹനം എത്ര വേഗതയുള്ളതാണോ, ഉല്‍കൃഷ്‌ടമാണോ ആത്മപ്രകാശത്തിനും അത്രയ്‌ക്ക്‌ ഉല്‍കൃഷ്‌ടതയുണ്ടാകും. ലൗകിക ശബ്‌ദത്തിലും ഭഗവാന്‍ പ്രവേശിക്കും. ലൗകിക ശബ്‌ദങ്ങളെക്കാള്‍ ശ്രേഷ്‌ഠമാണ്‌ പുരാണാദി ശാസ്‌ത്രങ്ങളിലെ ശബ്‌ദങ്ങള്‍. അതിലും ഉല്‍കൃഷ്‌ടമാണ്‌ വൈദികശബ്‌ദങ്ങള്‍. വൈദിക ശബ്‌ദങ്ങളില്‍ “നമഃ ശിവായ’‘ മന്ത്രം ചരമോല്‍കൃഷ്‌ടതയിലെത്തിനില്‍ക്കുന്നു. ഇതിന്റെ സാധനകൊണ്ട്‌ ജഡത്തിനുപോലും ജീവന്‍ വയ്‌ക്കും. മൂഢന്‍ ബുദ്ധിമാനാകും. ബുദ്ധിമാന്‍ ജ്ഞാനിയാകും. ജ്ഞാനിയോ, സാക്ഷാത്‌കാരവും നേടും!

Page 27….

ഭഗവാന്റെ ഓരോ അംഗവും പൂര്‍ണ്ണമാണ്‌. ധ്യാന വിധി പറഞ്ഞിരിക്കുന്നതു നോക്കൂ:-
“ഏകൈകശോfങ്‌ഗാനി ധിയാനു ഭാവയേത്‌ പാദാദി യാവദ്‌ ഹസിതം’‘ ഭഗവാന്റെ പാദം മുതല്‍ മസ്‌തകം വരെ ഓരോരോ അംഗത്തെ ധ്യാനിക്കുക. ബുദ്ധിയില്‍ ദര്‍ശിക്കുക. ഒരുമിച്ചല്ല, ആദ്യം പാദത്തെ ചിന്തിച്ച്‌ അടുത്ത അവയവത്തെ ചിന്തിക്കുമ്പോള്‍ പാദത്തേയും കൂടി ചേര്‍ത്തു ചിന്തിച്ചുമല്ല.
“ജിതം ജിതം സ്ഥാനമപോഹ്യ ധാരയേത്‌
പരം പരം ശുദ്ധ്യതി ധീര്യഥാ യഥാ l’‘
ഓരോ സ്ഥാനത്തെയും ജയിച്ചിട്ട്‌, അര്‍ത്ഥമാക്കുന്നതെന്തെന്നാല്‍ എത്‌ അംഗത്തെ ധ്യാനിച്ചുറപ്പിച്ചോ അതുവിട്ട്‌ അതിലും ഉയര്‍ന്നസ്ഥാന ത്തെ (അംഗത്തെ)ചിന്തിക്കുക. അതനുസരിച്ച്‌ ബുദ്ധി ശുദ്ധമാകും. ഇതിന്റെ അവസാനം എന്തു ചെയ്യണം? എല്ലാ അംഗങ്ങളെയും ഒരുമിച്ച്‌ ചിന്തിക്കണോ അതോ ഇപ്രകാരം ഓരോന്നും വെവ്വേറെ ധ്യാനിക്കണോ? അങ്ങനെ ചെയ്‌താല്‍ അതു ധ്യാനമല്ലെന്നു മഹര്‍ഷി പതഞ്‌ജലി. അദ്ദേഹം പറയുന്നു:-
“തത്ര പ്രത്യയൈകതാനതാ ധ്യാനം l’‘
പ്രത്യയ(ധ്യാന)ത്തില്‍ ഏകതാനതവേണം. വിഷയങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ഏകതാനത ഉണ്ടാവില്ല. സകലഅംഗങ്ങ ളെയും ഒരുമിച്ചെടുത്ത്‌ പ്രത്യയം ഉണ്ടാക്കി അവിടെ ഏകതാനതയുണ്ടാക്കാം എന്നാണെങ്കില്‍, അതു സാധ്യമല്ല തന്നെ. അതിനെ കുറിച്ച്‌ പറയുന്നു:-
“തത്രൈകാവയവം ധ്യായേദവ്യുഛിന്നേന ചേതസാ l’‘
അവസാനം ഒരേയൊരു അവയവത്തെപ്പറ്റി വേണം ചിന്തിക്കാന്‍. അവനവന്റെ ഇഷ്‌ടത്തിനനുസരിച്ച്‌ ഏതെങ്കിലുമൊരവയവത്തെ ചിന്തിക്കുക. ഭഗവത്‌പാദമെങ്കില്‍ പാദം. മുഖമെങ്കില്‍ മുഖം. ഒരവയവത്തെമാത്രം ചിന്തിക്കുകയാണെങ്കില്‍ അത്‌ അപൂര്‍ണ്ണനായ ഭഗവാനെപ്പറ്റിയുള്ള ചിന്തയായിത്തീരുമോ? അതിനെ ഭഗവത്സ്‌മരണയെന്ന്‌ എങ്ങനെ പറയും? എന്നാല്‍ ഭഗവാന്റെ ഓരോ അംഗവും പൂര്‍ണ്ണമാണ്‌. അപൂര്‍ണ്ണമല്ല, ഭഗവാന്‍ വ്യാപകനാണ്‌. പൂര്‍ണ്ണനാണ്‌. നിഷ്‌കലനാണ്‌ ചന്ദന്റെ പതിനാറു കലകള്‍ പതിനാറു അവയവമായി കണക്കാകുന്നതുപോലെയല്ല, താല്‍പര്യമെന്തെന്നാല്‍ ഭഗവത്‌ ബുദ്ധിയാല്‍ ഒരു അവയവത്തെ ധ്യാനിക്കുകയാണെങ്കില്‍ പൂര്‍ണ്ണഭഗവത്‌ ധ്യാനം തന്നെയാകും. ഇത്രയും ഭഗവത്‌ അര്‍ച്ചാ (രൂപാത്മക)ശരീരത്തെ കുറിച്ചുള്ള ചര്‍ച്ചയായി, നാമാത്മക (മന്ത്ര) ശരീര ചര്‍ച്ചയിലും സ്ഥിതി ഇതു തന്നെയാണ്‌. “നമഃ ശിവായ’ മന്ത്രത്തിലെ ഓരോ അക്ഷരവും പൂര്‍ണ്ണമാണ്‌. പൂര്‍ണ്ണമന്ത്രസ്വരൂപം തന്നെയാണ്‌. ഇതു കൊണ്ടു തന്നെ അഞ്ചു ശ്ലോകത്തിന്റെയും അവസാനത്തില്‍ “നകാരായ നമഃ ശിവായ’ “മ കാരായ നമഃ ശിവായ’ എന്നു പറയും.

Sree Jayamangala Prakashan

പാരാവാര പാരംഗത പരിവ്രാജക ദ്വാദശദര്‍ശന കാനനപഞ്ചാനന
ശ്രോത്രീയ ബ്രഹ്മനിഷ്‌ഠ അനന്തശ്രീ വിഭൂഷിത്‌ മഹാമണ്ഡലേശ്വര്‍
സ്വാമി കാശികാനന്ദഗിരിജി മഹാരാജ്‌.

സംസ്‌കൃതത്തിലും ആദ്ധ്യാത്മിക രംഗത്തും അഗാധ പാണ്‌ഡിത്യമുള്ള പരമപൂജനീയ സ്വാമിജി, ഭാരതീയ ദര്‍ശനങ്ങളെയും അദ്വൈതവേദാന്തത്തേയും ആസ്‌പദമാക്കി 140ല്‍ പരം ധര്‍മ്മശാസ്‌ത്രഗ്രന്ഥങ്ങള്‍ മാനവരാശിക്കായി സംഭാവന ചെയ്‌തിട്ടുണ്ട്‌. ശങ്കരാചാര്യര്‍ക്കും മാധ്വാചാര്യര്‍ക്കും ശേഷം ഭാരതത്തിലെ 20 ദര്‍ശനങ്ങളെ അധികരിച്ച്‌ ഗ്രന്ഥം രചിച്ചത്‌ സ്വാമിജിയാണ്‌. ഭാരതത്തിലെ സന്യാസ പരമ്പരയെ നയിക്കുന്ന ആചാര്യ മഹാമണ്‌ഡലേശ്വര്‍ പദവിയില്‍ വിരാജിക്കുന്ന എക മലയാളിയാണ്‌ സ്വാമിജി.

Sree Jayamangala Prakashan started in the year 2012 to publish works of Parama Pujaneeya Swamiji Kashikananda Giriji Maharaj

നമ:ശിവായ മലയാളം വിവര്‍ത്തനം

ജഗദ്‌ഗുരു ശ്രീ ശങ്കരാചാര്യസ്വാമികളുടെ ഭക്തിസംവര്‍ദ്ധകമായതും പഞ്ചാക്ഷര മന്ത്രാര്‍ത്ഥപ്രകാശകവുമായ ശിവപഞ്ചാക്ഷരസ്‌തോത്രത്തെ ആസ്‌പദമായിട്ടുള്ള കാശികാനന്ദ ഗിരിജി മഹാരാജ്‌ശ്രീയുടെ ഹിന്ദിയിലുള്ള `നമ:ശിവായ’ എന്ന വിസ്‌തൃതപ്രവചനം മലയാളഭാഷയില്‍ വിവര്‍ത്തനം ചെയ്‌ത്‌ യഥാശക്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

നമ:ശിവായ
പഞ്ചാക്ഷരമന്ത്ര സ്‌തോത്ര പ്രവചനം

By

ദ്വാദശദര്‍ശനാചാര്യ കാനനപഞ്ചാനന
സ്വാമി മഹാമണ്‌ഡേലേശ്വര്‍
അനന്തശ്രീ കാശികാനന്ദ ഗിരിജി മഹരാജ്‌

മലയാളം വിവര്‍ത്തനം.

ഒന്നാം പതിപ്പ്‌ : ജനുവരി 2014
VPP വില : 275/-
വിവര്‍ത്തനം : പ്രവീണ്‍ ശ്രീധര പ്രഭൂ

Sree Jayamangala Prakashan
8/332, Cherlai Bazar
Kochi – 682 002

Mob 9447027307

Pure Knowledge From Kashikananda Swamiji’s Pravachanam..

Extract From Kashikananda Swamiji’s Patanjala Yoga Suthra Pravachanam..

സ്ഥായി വൃത്തിയുടെ സ്വരൂപം എങ്ങനെ തിരിച്ചറിയാനാകും ? അത് ക്ഷണികവൃത്തി സമാനമായി സാകാരമെന്നതുപോലെ പ്രകടമാണോ ? തീര്‍ച്ചയായും പ്രകടമാണ്, പക്ഷെ അതിനെ തിരിച്ചറിയേണ്ടതായിത്തന്നെ വന്നേക്കും. അതുകൊണ്ടാണ് ഭാഷ്യകാരന്‍ ഇവിടെ വിസ്തൃത നിരൂപണം ചെയ്തിരിക്കുന്നത്. അതിലൂടെ താങ്കള്‍ക്ക് ചിത്തത്തെ അനുസന്ധാനം ചെയ്യാനും, ചിത്ത മെന്തെന്ന ആത്മനിരീക്ഷണത്തിനും, അത് ഏതുദിശയിലേക്കു പോകുന്നു എന്നറിയാനും സാധിക്കും. സാംഖ്യശാസ്ത്രത്തില്‍ എട്ടു ഭാവങ്ങളെ പറഞ്ഞിട്ടുണ്ട്. ധര്‍മ്മം, ജ്ഞാനം വൈരാഗ്യം, ഐശ്വര്യം എന്നീ നാലും, ഇവക്കു വിപരീതമായ അധര്‍മ്മം, അജ്ഞാനം, അവൈരാഗ്യം, അനൈശ്വര്യം എന്നിവയടക്കം എട്ട്. ഇവയില്‍ ഏതിലേക്കാണ് മനസ്സ് ചായുന്നത് എന്നത് നിരീക്ഷിക്കുക. മനസ്സ് ധര്‍മ്മ-ജ്ഞാന-വൈരാഗ്യത്തിലേക്കാണെങ്കില്‍ സത്ത്വപ്രധാനവൃത്തിയും, ഐശ്വര്യാനുസാരിയാണെങ്കില്‍ രജോപ്രധാനവൃത്തിയും, അധര്‍മ്മാദിയായ നാലിനെ അനുസൃതമായാണെങ്കില്‍ തമോപ്രധാനവൃത്തിയുമാണ്.

ആദ്യം അധര്‍മ്മാദികളെ നിരീക്ഷിക്കുക. എന്തെന്നാല്‍ ആദ്യം അതിനെ തന്നെയാണ് നിരാകരിക്കേണ്ടത്. ഈ മനസ്സ് അസത്യ-അധര്‍മ്മ പ്രിയമോ അതോ വിപരീതമോ ? താങ്കള്‍ അസത്യം പറയാറുണ്ടോ ഇല്ലേ, എന്നതല്ല ചോദ്യം. എപ്പോഴെങ്കിലും അസത്യം പറയേണ്ടതായി വന്നാല്‍ പശ്ചാതാപമുണ്ടാകാറുണ്ടോ ? അതല്ല, അത് തന്റെ കഴിവാണെന്നു സ്വയം വിശ്വസിപ്പിച്ച് അസത്യങ്ങളാല്‍ മറയുണ്ടാക്കി, അതു വളച്ചൊടിച്ച് സത്യമാക്കി പ്രഭാസിപ്പിക്കുന്നതിലാണോ രസം കണ്ടെത്തുന്നത്. നേരിട്ട് ഒരാളോട് ചോദിച്ചാല്‍ കിട്ടുന്ന മറുപടി, അസത്യം ആഗ്രഹിക്കുന്നില്ല എന്നായിരിക്കും. എന്നാല്‍ നാം നേരിട്ടുചോദിക്കുന്നില്ല. താങ്കള്‍ സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തിയാല്‍ മതിയാകും. എനിക്ക് താങ്കളെ നിഷേധിക്കുവാന്‍ സാധിക്കുകയില്ല. താങ്കള്‍ക്ക് സ്വയം പാപോഹം പാപകര്‍മ്മഹം അധമോഹം എന്നെല്ലാം പറയാം, എന്നാല്‍ രണ്ടാമതൊരാള്‍ നിങ്ങള്‍ പാപിയാണ്, പാപകര്‍മ്മങ്ങളിലേര്‍പ്പെടുന്നവനാണ് അധമനാണ് എന്നെല്ലാം പറഞ്ഞാല്‍ അയാളെ തല്ലുന്നതിന് പിന്നാലെ ഓടുകയും ചെയ്യും. അതിനാല്‍ താങ്കള്‍, താങ്കളെ വിലയിരുത്തുകയും, അതിലൂടെ താമസ്സവൃത്തികളെ കണ്ടുപിടിച്ച് അതിനെ നിരോധിക്കാന്‍ ശ്രമിക്കാവുന്നതുമാണ്. അയല്‍പക്കത്തുള്ളവര്‍ തമ്മില്‍ കലഹിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടോ ? മറ്റുള്ളവര്‍ കലഹിച്ച് തമ്മില്‍ അസഭ്യം വര്‍ഷിക്കുമ്പോള്‍ രസം തോന്നുമോ, അതോ ഞാന്‍ ഇവിടെ ഏതു ചെളിക്കുണ്ടിലെത്തിപ്പെട്ടു എന്നു ഖേദിക്കുമോ? ഇങ്ങനെയുള്ളവര്‍ക്കിടയില്‍ ജീവിക്കുന്നുണ്ടോ, ഇല്ലേ എന്നതല്ല ചോദ്യം. ചോദ്യം മനഃസ്ഥിതിയെ കുറിച്ചാണ്. അസത്യാദികളാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ താമസിക വൃത്തിയാണെന്നു മനസ്സിലാക്കണം.അധര്‍മ്മത്തിനുശേഷം അജ്ഞാനത്തെ നോക്കാം. അജ്ഞാനമെന്നാല്‍ ജ്ഞാന അഭാവമെന്ന അര്‍ത്ഥമല്ല, അതുപോലെ അധര്‍മ്മത്തിനര്‍ത്ഥം ധര്‍മ്മ അഭാവം എന്നുമല്ല. ഒരിടത്ത് അടങ്ങിയിരിക്കല്‍ അധര്‍മ്മമല്ല. എന്നാല്‍ ധര്‍മ്മവിരുദ്ധമായ ആചരണം അധര്‍മ്മമാണ്. അതുപോലെ ജ്ഞാനവിരോധിയായ പ്രകാശത്തെയാണ് അജ്ഞാനമെന്നു പറയുന്നത്. സംസാരത്തില്‍ ഏക സത്യവസ്തു പരമാത്മാവാണ്. രണ്ടാമത്, മിഥ്യാവസ്തു സംസാരമാണ്. പരമാത്മാവിഷയകമായ പ്രകാശം ജ്ഞാനവും, സംസാരവിഷയകമായ പ്രകാശം അജ്ഞാനവുമാണ്. താങ്കള്‍ക്കേതാണ് ഇഷ്ടം. ഗീതാ വചനങ്ങളാണോ ആനന്ദം കിട്ടുന്നത്, അതോ വര്‍ത്തമാനപത്രം വായിക്കുന്നതിലോ ? ആത്മ ബോധത്തിലേക്കാണ് മനസ്സെങ്കില്‍ സാത്വികവൃത്തിയാണ്. സംസാരബോധത്തിലേക്കാണ് മനസ്സെങ്കില്‍ താമസിക വൃത്തിയാണ്. പത്രം വായിക്കുന്നതി ന്റെയും വായിക്കാതിരിക്കുന്നതിന്റെയും കാര്യമല്ല. സംസാരത്തില്‍ ജീവിക്കുന്നു എന്നതിനാല്‍ സംസാരത്തിന്റെ വര്‍ത്തമാനസ്ഥിതി അറിയുവാന്‍ പത്രം വായിക്കേണ്ടതു തന്നെയാണ്. കാര്യം താല്‍പര്യമെന്തില്‍ എന്നതിലാണ്. ധാരാളം ആളുകള്‍ക്ക് ചായ, കാപ്പിയെന്നതുപോലെ പത്രവായനയും ലഹരിയാണ്, ഗീത പഠിക്കാന്‍ ലഹരിയില്ല. വര്‍ത്തമാന പത്രതാളിലെ ഓരോ അക്ഷരവും ശ്രദ്ധിച്ചുവായിക്കും. എവിടെയൊക്കെ കലഹമുണ്ടായി, ആരെങ്കിലും ആത്മഹത്യ ചെയ്‌തോ, യുവതി കിണറ്റില്‍ ചാടിയോ എന്നതെല്ലാം താല്‍പര്യത്തോടെ വായിക്കും, മരിച്ചവര്‍ മരിച്ചു. അവരെ രക്ഷിക്കാന്‍ താങ്കള്‍ ഇപ്പോള്‍ പോകാന്‍ പോകുന്നില്ല. ഇനിയിപ്പോള്‍ പോയാല്‍ അവര്‍ രക്ഷപ്പെടുകയുമില്ല. അതു വായിക്കുന്നത് ഒരു വിനോദമാണ് എന്നതാണുത്തരമെങ്കില്‍ പിന്നെ ഒന്നും പറയാനില്ല. ഈ താല്‍പര്യം താമസികവൃത്തിയെ വിളിച്ചറിയിക്കുന്നതാണ്.

മൂന്നാമത് അവൈരാഗ്യമാണ്. അവൈരാഗ്യവും അഭാവരൂപമല്ല മറിച്ച് വൈരാഗ്യവിരോധിയായ രാഗമാണ്. ഇത് സാംഖ്യകാരികയില്‍ സ്പഷ്ടമാക്കുന്നുണ്ട്. ചിത്തം വൈരാഗ്യപ്രിയമോ അതോ വൈരാഗ്യവിമുഖമോ, അഥവാ രാഗപ്രിയമോ അതോ രാഗവിമുഖമോ? എന്നതാണ് നിരീക്ഷിക്കേണ്ടത്. ‘ഗംഗാതീരേ ഹിമഗിരിഗുഹാബദ്ധപത്മാസനസ്ഥഃ’ ഇഷ്ടമോ, അതോ മുംബൈ-ദില്ലി നഗരങ്ങളിലെ കാറുകളുടെ ഹോണ്‍, തൊഴിലിടങ്ങളിലെ കോലാഹലങ്ങള്‍, വീടുകളില്‍ കുട്ടികളുണ്ടാക്കുന്ന കൊടുങ്കാറ്റോ ? ജീവിതക്രമം വിട്ട് ഹിമാലത്തില്‍ പോയി താമസ്സിക്കുന്ന കാര്യമല്ല പറഞ്ഞത്. എന്തെന്നാല്‍ എല്ലാവരും നഗരംവിട്ട് ഹിമാലയത്തില്‍ ചേക്കേറാന്‍ തുടങ്ങിയാല്‍ ഹിമാലയവും മുംബൈ- ദില്ലി നഗരങ്ങളെ പോലായിത്തീരും, ഇക്കാലത്ത് ഹരിദ്വാര്‍, ഹൃഷീകേശ് തുടങ്ങിയ സ്ഥലങ്ങള്‍ ഇങ്ങനെയായിത്തീര്‍ന്നിട്ടുമുണ്ട്. ചോദ്യമിതാണ് താങ്കള്‍ക്ക് എകാന്തതയാണോ പ്രിയം അതോ അനേകാന്തതയോ? എവിടെയിരുന്നാലും വിഷയങ്ങളെ കുറിച്ച് ചിന്തിക്കാതെ സ്വസ്ഥമായിരിക്കുവാന്‍ താങ്കള്‍ക്ക് സാധിക്കുമോ, അതോ വിഷയാദികളെ കുറിച്ചുള്ള മനോരാജ്യത്തില്‍ മുഴുകുന്നതാണോ ഇഷ്ടം? വിഷയങ്ങളെ കുറിച്ച് ചിന്തിക്കുന്നതാണ് ഇഷ്ടമെങ്കില്‍ മനസ്സിലാക്കേണ്ടത് രാഗത്തിന് വശംവദനാണെന്നാണ്. താമസികവൃത്തിയാണ് പ്രവര്‍ത്തിക്കുന്നത്. യോഗശാസ്ത്രത്തിന്റെ വിലക്ഷണ വ്യാഖ്യാനമാണിത്. ക്രോധിക്കുന്നവനും നിദ്രയിലാണ്ടുകിടക്കുന്നവനെയും താമസനെന്ന വിശേഷിപ്പിക്കുന്നതു തീര്‍ച്ചയായും കേട്ടിട്ടുണ്ടാകും എന്നാല്‍ പത്രം വായിക്കുന്നവനേയും, ജന സമ്മര്‍ദപ്രിയനേയും താമസനെന്നു വിശേഷിപ്പിക്കുന്നത് ഇവിടെ മാത്രം കേള്‍ക്കുന്ന കാര്യമായിരിക്കും.

നാലാമത് അനൈശ്വര്യം. അനൈശ്വര്യവും ഭാവതത്ത്വമാണ്, അഭാവാത്മകമല്ല. ഐശ്വര്യത്തിന് വിപരീതമായതിനെയാണ് അനൈശ്വര്യമെന്നു പറയുന്നത്. ധനസമ്പത്തിനെയല്ല ഐശ്വര്യമെന്നു പറയുന്നത്. ‘ഈശ്വരസ്യ ഭാവം ഐശ്വര്യം’. തപോയോഗ ജനിതമായ സ്ഥായിയായ സാമര്‍ത്ഥ്യം ഐശ്വര്യവും, ലൗകികകാര്യ സാധ്യത്തിനുള്ള ക്ഷണികസാമര്‍ത്ഥ്യം അനൈശ്വര്യവുമാണ്. സരളമായി പറഞ്ഞാല്‍ യോഗസമ്പത്തി(സിദ്ധി)ഐശ്വര്യവും, ധനസമ്പത്ത് അനൈശ്വര്യവുമാണ്. എന്നാല്‍ ചിരകാലത്തെ തപസ്സ്, പ്രയത്‌ന സാധ്യമായ യോഗം എന്നിവയാല്‍ സിദ്ധി സമ്പാദിക്കാമെന്ന് ആരു വിചാരിക്കും ? ധനം അധികാരം തുടങ്ങിയ സാമര്‍ത്ഥ്യം സമ്പാദിക്കുന്നുണ്ടോ ഇല്ലേ എന്ന ചോദ്യമേ ഉദിക്കുന്നില്ല. ധനഐശ്വര്യം ആര്‍ക്കാണ് പ്രിയമല്ലാത്തത്. ചോദ്യം ഇവിടെയും മുമ്പത്തേതു തന്നെ. സത്സംഗാദികളില്‍ ഇരിക്കുമ്പോള്‍ ആര്‍ജ്ജിക്കുന്ന ജ്ഞാനധനത്തിനാണോ താങ്കള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് അതോ ലൗകിക ധനത്തിനോ ? സമയമെത്തുമ്പോള്‍ ധനഐശ്വര്യങ്ങളെ തൃണസമാനം വലിച്ചെറിയുമെന്നത് തന്നെയാണിതിന്റെ ലക്ഷണം.