Page 26….
ഭഗവാന്റെ അകത്തെക്കുള്ള പ്രവേശന വാഹനം എന്ന നിലയിലാണ് ആചാര്യന്മാര് ശബ്ദത്തെ കാണുന്നത്. ശബ്ദം അതിന്റെ തന്നെ അര്‍ത്ഥത്തെയും വഹിച്ചാണു പോകുന്നത്. ശബ്ദവും അര്‍ത്ഥവും ഒന്നായി ശബ്ദാരൂഢനെന്ന അര്‍ത്ഥത്തിലായാലും ശബ്ദത്തോടൊപ്പം പരമാത്മാവ് അകത്തു സ്വയം പ്രകാശിതമാകാന്‍ തുടങ്ങും. വാഹനം എത്ര വേഗതയുള്ളതാണോ, ഉല്കൃഷ്ടമാണോ ആത്മപ്രകാശത്തിനും അത്രയ്ക്ക് ഉല്കൃഷ്ടതയുണ്ടാകും. ലൗകിക ശബ്ദത്തിലും ഭഗവാന് പ്രവേശിക്കും. ലൗകിക ശബ്ദങ്ങളെക്കാള്‍ ശ്രേഷ്ഠമാണ് പുരാണാദി ശാസ്ത്രങ്ങളിലെ ശബ്ദങ്ങള്‍. അതിലും ഉല്‍കൃഷ്ടമാണ് വൈദികശബ്ദങ്ങള്. വൈദിക ശബ്ദങ്ങളില്‍ “നമഃ ശിവായ’‘ മന്ത്രം ചരമോല്കൃഷ്ടതയിലെത്തിനില്ക്കുന്നു. ഇതിന്റെ സാധനകൊണ്ട് ജഡത്തിനുപോലും ജീവന് വയ്ക്കും. മൂഢന് ബുദ്ധിമാനാകും. ബുദ്ധിമാന് ജ്ഞാനിയാകും. ജ്ഞാനിയോ, സാക്ഷാത്കാരവും നേടും!
Page 27….
ഭഗവാന്റെ ഓരോ അംഗവും പൂര്‍ണ്ണമാണ്. ധ്യാന വിധി പറഞ്ഞിരിക്കുന്നതു നോക്കൂ:-
“ഏകൈകശോfങ്ഗാനി ധിയാനു ഭാവയേത് പാദാദി യാവദ് ഹസിതം’‘ ഭഗവാന്റെ പാദം മുതല്‍ മസ്തകം വരെ ഓരോരോ അംഗത്തെ ധ്യാനിക്കുക. ബുദ്ധിയില്‍ ദര്‍ശിക്കുക. ഒരുമിച്ചല്ല, ആദ്യം പാദത്തെ ചിന്തിച്ച് അടുത്ത അവയവത്തെ ചിന്തിക്കുമ്പോള്‍ പാദത്തേയും കൂടി ചേര്‍ത്തു ചിന്തിച്ചുമല്ല.
“ജിതം ജിതം സ്ഥാനമപോഹ്യ ധാരയേത്
പരം പരം ശുദ്ധ്യതി ധീര്യഥാ യഥാ l’‘
ഓരോ സ്ഥാനത്തെയും ജയിച്ചിട്ട്, അര്‍ത്ഥമാക്കുന്നതെന്തെന്നാല്‍ എത് അംഗത്തെ ധ്യാനിച്ചുറപ്പിച്ചോ അതുവിട്ട് അതിലും ഉയര്ന്നസ്ഥാന ത്തെ (അംഗത്തെ)ചിന്തിക്കുക. അതനുസരിച്ച് ബുദ്ധി ശുദ്ധമാകും. ഇതിന്റെ അവസാനം എന്തു ചെയ്യണം? എല്ലാ അംഗങ്ങളെയും ഒരുമിച്ച് ചിന്തിക്കണോ അതോ ഇപ്രകാരം ഓരോന്നും വെവ്വേറെ ധ്യാനിക്കണോ? അങ്ങനെ ചെയ്താല്‍ അതു ധ്യാനമല്ലെന്നു മഹര്‍ഷി പതഞ്ജലി. അദ്ദേഹം പറയുന്നു:-
“തത്ര പ്രത്യയൈകതാനതാ ധ്യാനം l’‘
പ്രത്യയ(ധ്യാന)ത്തില്‍ ഏകതാനതവേണം. വിഷയങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ഏകതാനത ഉണ്ടാവില്ല. സകലഅംഗങ്ങ ളെയും ഒരുമിച്ചെടുത്ത് പ്രത്യയം ഉണ്ടാക്കി അവിടെ ഏകതാനതയുണ്ടാക്കാം എന്നാണെങ്കില്‍, അതു സാധ്യമല്ല തന്നെ. അതിനെ കുറിച്ച് പറയുന്നു:-
“തത്രൈകാവയവം ധ്യായേദവ്യുഛിന്നേന ചേതസാ l’‘
അവസാനം ഒരേയൊരു അവയവത്തെപ്പറ്റി വേണം ചിന്തിക്കാന്‍. അവനവന്റെ ഇഷ്ടത്തിനനുസരിച്ച് ഏതെങ്കിലുമൊരവയവത്തെ ചിന്തിക്കുക. ഭഗവത്പാദമെങ്കില് പാദം. മുഖമെങ്കില്‍ മുഖം. ഒരവയവത്തെമാത്രം ചിന്തിക്കുകയാണെങ്കില്‍ അത് അപൂര്‍ണ്ണനായ ഭഗവാനെപ്പറ്റിയുള്ള ചിന്തയായിത്തീരുമോ? അതിനെ ഭഗവത്സ്മരണയെന്ന് എങ്ങനെ പറയും? എന്നാല്‍ ഭഗവാന്റെ ഓരോ അംഗവും പൂര്‍ണ്ണമാണ്. അപൂര്‍ണ്ണമല്ല, ഭഗവാന് വ്യാപകനാണ്. പൂര്‍ണ്ണനാണ്. നിഷ്കലനാണ് ചന്ദന്റെ പതിനാറു കലകള്‍ പതിനാറു അവയവമായി കണക്കാകുന്നതുപോലെയല്ല, താല്പര്യമെന്തെന്നാല് ഭഗവത് ബുദ്ധിയാല്‍ ഒരു അവയവത്തെ ധ്യാനിക്കുകയാണെങ്കില്‍ പൂര്ണ്ണഭഗവത് ധ്യാനം തന്നെയാകും. ഇത്രയും ഭഗവത് അര്ച്ചാ (രൂപാത്മക)ശരീരത്തെ കുറിച്ചുള്ള ചര്‍ച്ചയായി, നാമാത്മക (മന്ത്ര) ശരീര ചര്‍ച്ചയിലും സ്ഥിതി ഇതു തന്നെയാണ്. “നമഃ ശിവായ’ മന്ത്രത്തിലെ ഓരോ അക്ഷരവും പൂര്‍ണ്ണമാണ്. പൂര്ണ്ണമന്ത്രസ്വരൂപം തന്നെയാണ്. ഇതു കൊണ്ടു തന്നെ അഞ്ചു ശ്ലോകത്തിന്റെയും അവസാനത്തില്‍ “നകാരായ നമഃ ശിവായ’ “മ കാരായ നമഃ ശിവായ’ എന്നു പറയും.